വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ അമ്മ ഷെമിയെ അഗതിമന്ദിരത്തിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ അമ്മ ഷെമിയെ അഗതിമന്ദിരത്തിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻറ മാതാവ് ഷെമിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തുള്ള അഗതി മന്ദിരത്തിലേക്കാണ് ഷെമിയെ മാറ്റിയത്. അഫാൻറ ആക്രമണത്തില്‍ തലയ്ക്കുള്‍പ്പടെ ഗുരുതര പരുക്കേറ്റ ഷെമി ദീർഘനാളായി ചികിത്സയിലായിരുന്നു.

അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച്‌ ഷെമിയെ ഭർത്താവും ബന്ധുക്കളുമാണ് അറിയിച്ചത്. അതേസയം, അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. വെഞ്ഞാറമൂട് പോലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങുക. വെള്ളിയാഴ്ച വെഞ്ഞാറമൂട് പോലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

അനുജൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂർ പോലീസ് അന്വേഷിക്കുന്ന കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കിയിരുന്നു.

TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre; Afan’s mother Shemi shifted to orphanage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *