വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായി പ്രതിയുടെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായി പ്രതിയുടെ മൊഴി

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാൻ മൂന്നു പേരേ കൊന്നശേഷം ബാറിലെത്തിയതായി റിപ്പോർ‌ട്ട്. കൂട്ടക്കൊലയ്ക്കിടെ അഫാന്‍ ബാറില്‍ പോയി മദ്യപിച്ചും സമയം ചെലവഴിച്ചുവെന്ന് കണ്ടെത്തല്‍. ഉമ്മയടക്കം നാലുപേരെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷമാണ് പ്രതി ബാറില്‍ പോയത്.

വെഞ്ഞാറമൂട്ടിലെ ബാറില്‍ 10 മിനിറ്റ് ചെലവഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി വീട്ടിലെത്തി ഫര്‍സാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറി. അഫാന്റെ ഗൂഗിള്‍ സേര്‍ച്ച്‌ ഹിസ്റ്ററി പരിശോധിക്കാന്‍ സൈബര്‍ പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

നാളുകളായി കൂട്ട ആത്മഹത്യയെ കുറിച്ച്‌ കുടുംബം ആലോച്ചിരുന്നതായാണ് അഫാന്‍ മൊഴി നല്‍കിയത്. ഇതിനുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്നാണ് മൊഴി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ അടക്കം പരിശോധിക്കുന്നത്.

TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre case: Accused says he went to a bar and got drunk after committing the first three murders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *