പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റി

പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റി

തെലങ്കാന: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് കോടതി ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകന്റെയും എതിർ ഹർജി സമർപ്പിച്ച പോലീസിന്റെയും വാദം കേട്ടശേഷമാണ് അഡിഷണൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി ഹർജി വിധിപറയാൻ മാറ്റിയത്. കേസിലെ പതിനൊന്നാം പ്രതിയാണ് അല്ലു.

ജാമ്യ ഹർജിയിൽ ഡിസംബർ 27 ന് താരം ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. അതേസമയം ജാമ്യത്തെ എതിർത്ത് തെലങ്കാന പോലീസ് എതിർ ഹർജി നൽകുകയായിരുന്നു. കേസിൽ ഡിസംബർ 13ന് അറസ്റ്റിലായ താരത്തിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു. എന്നാൽ പിന്നീട് അല്ലു അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീ-റിലീസിനിടെ അപ്രതീക്ഷിതമായി അല്ലു അർജുനും സംഘവുമെത്തിയിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്.

TAGS: NATIONAL | ALLU ARJUN
SUMMARY: Verdict on allu arjun bail plea reserved

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *