കന്നഡ നടൻ ബാങ്ക് ജനാർദൻ അന്തരിച്ചു

കന്നഡ നടൻ ബാങ്ക് ജനാർദൻ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ബാങ്ക് ജനാർദൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 79 വയസായിരിന്നു. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അഭിനയ ജീവിതത്തിൽ 500-ലധികം സിനിമകളിൽ വേഷമിട്ട ജനാർദൻ, ടെലിവിഷൻ പരമ്പരകളിലും കോമഡി, നാടക വേഷങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു.

കെ.എസ്.എൽ സ്വാമി സംവിധാനം ചെയ്ത 1985-ൽ പുറത്തിറങ്ങിയ പിതാമഹ എന്ന ചിത്രത്തിലൂടെയാണ് ബാങ്ക് ജനാർദൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. രാജേഷ്, ഉദയ്കുമാർ, വി. രവിചന്ദ്രൻ, വിജയലക്ഷ്മി സിംഗ് എന്നിവർക്കൊപ്പം അഭിനയിച്ചു. ആദ്യ ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത ശേഷം, അദ്ദേഹം പിന്നീട് നിരവധി കോമഡി വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ന്യൂസ്.(2005), ഷ്! (1993), തർലെ നാൻ മാഗ (1992) തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മംഗല്യ, ജോക്കലി തുടങ്ങിയ കന്നഡ ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA | BANK JANARDAN
SUMMARY: Veteran kannada actor Bank janardan passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *