മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജ ബിജെപിയിൽ ചേർന്നു

മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജ ബിജെപിയിൽ ചേർന്നു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജയും അനുയായികളും ബിജെപിയിൽ ചേർന്നു. മഹാരാഷ്‌ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ്‌ ഷേലാറിന്‍റെയും സാന്നിധ്യത്തിലാണ് രവിരാജ അംഗത്വമെടുത്തത്. ഇതിന് തൊട്ടുപിന്നാലെ രവിരാജയെ ബിജെപിയുടെ മുംബൈ വൈസ് പ്രസിഡന്‍റ് ആയും നിയമിതനാക്കി.

സിയോൺ കോളിവാഡ അസംബ്ലി സീറ്റിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതില്‍ രോഷകുലനായാണ് രവിരാജ കോണ്‍ഗ്രസ് വിട്ടത്. മുംബൈ നഗരത്തിലെ അദ്ദേഹത്തിന്‍റെ പ്രവർത്തനവും സംഭാവനയും പാര്‍ട്ടി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തില്ലെന്ന് രവിരാജ അടുത്തിടെ പരസ്യമായി പറഞ്ഞിരുന്നു. സിയോൺ കോളിവാഡ സീറ്റില്‍ ഗണേഷ് യാദവിന് കോണ്‍ഗ്രസ് ടിക്കറ്റ് നൽകിയതിന് പിന്നാലെ രാജ നേരിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്ത് അയക്കുകയായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് ബിജെപിയിൽ ചേരാനുള്ള ആഗ്രഹവും രവിരാജ പ്രകടിപ്പിച്ചിരുന്നു. മഹാ വികാസ് അഘാഡി സഖ്യത്തെ തകര്‍ത്ത്, മുംബൈയിൽ പരമാവധി സീറ്റുകൾ നേടാന്‍ ഭരണകക്ഷിയായ മഹായുതി എല്ലാ ശ്രമങ്ങളും നടത്തുന്ന സമയത്താണ് രവിരാജയുടെയും അനുയായികളുടെയും ചേരിമാറ്റം.

TAGS: NATIONAL | BJP
SUMMARY: Veteran Congress leader Raviraja joins bjp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *