രജനികാന്തിന്റെ വേട്ടയ്യൻ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്തിന്റെ വേട്ടയ്യൻ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ വേട്ടയ്യന്‍ ഇനി ഒടിടിയിൽ. ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നവംബർ എട്ട് മുതൽ ഒടിടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് വേട്ടയ്യന്‍ റിലീസ് ആകുന്നത്. നവംബര്‍ എട്ടു മുതല്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

90 കോടിയുടെ ലാന്‍ഡ് മാര്‍ക്ക് ഡീലിലാണ് ആമസോണ്‍ പ്രൈം വേട്ടയ്യന്‍റെ ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് ചിത്രം പ്രൈമില്‍ എത്തുക. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ സംവിധായകൻ ടി.ജെ. ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, അഭിരാമി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വേട്ടയ്യനിലെ സംഗീതമൊരുക്കിയത് അനിരുദ്ധ് രവി ചന്ദ്രനാണ്. ലൈക്ക പ്രൊഡക്ഷൻസിന്‍റ ബാനറിൽ സുബാസ്‌കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യൻ കേരളത്തിൽ വമ്പൻ റിലീസിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. കേരളത്തില്‍ ആദ്യ ദിനംവേട്ടയ്യന്‍ നാലുകോടിക്ക് മുകളില്‍ കളക്‌ഷന്‍ നേടിയിരുന്നു.

TAGS: NATIONAL | VETTAIYAN
SUMMARY: Vettaiyan ott release date announced through amazon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *