ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു

ബെംഗളൂരു : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദർശിച്ചു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജഗദീപ് ധൻകറിനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. ഭാര്യ സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കാർഷികമേഖലയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചു. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ ആരോഗ്യസ്ഥിതിയും ഉപരാഷ്ട്രപതി അന്വേഷിച്ചു. അസുഖബാധിതയായ ചെന്നമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മണിക്കൂറോളം ഉപരാഷ്ട്രപതി ദേവഗൗഡയുടെ വീട്ടിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്.  വെള്ളിയാഴ്ചയാണ് ഉപരാഷ്ട്രപതി കർണാടകത്തിലെത്തിയത്. മാണ്ഡ്യയിലെ ആദി ചുഞ്ചനഗിരി സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം ദേവഗൗഡയോടൊപ്പം പങ്കെടുത്തു.
<BR>
TAGS : JAGDEEP DHANKAR | DEVEGOWDA
SUMMARY : Vice President Jagdeep Dhankar visited Deve Gowda

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *