എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമ‍ർപ്പിക്കാത്തതിനെ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ പ്രാവശ്യം നിശിതമായി വിമർശിച്ചിരുന്നു. എം ആർ അജിത് കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്.

ഇന്ന് വിജിലൻസ് നൽകുന്ന റിപ്പോർട്ടിൻമേൽ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിർണായമാകും. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത് കുമാറിനും പി. ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
<BR>
TAGS : ADGP M R AJITH KUMAR | VIGILANCE ENQUIRY
SUMMARY : Vigilance investigation against ADGP MR Ajith Kumar; Report to be submitted to court today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *