ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി വിജയ്

ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി വിജയ്

ചെന്നൈ: ഗവർണറെ കണ്ട് മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി ട്രഷറർ വെങ്കിട്ടരാമനൊപ്പം രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണർ ആർ എൻ രവിയെ കണ്ടത്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിന് ഇടപെടണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനമാണ് വിജയ് ഗവർണർക്ക് നല്‍കിയത്.

മഴക്കെടുതിയിലും ഫെങ്കല്‍ ചുഴലിക്കാറ്റിലും സംസ്ഥാനത്തുടനീളമുണ്ടായ നാശനഷ്ടത്തില്‍ ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്‌സിലൂടെ അറിയിച്ചു.

അതിനിടെ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം കൈപ്പടയില്‍ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച്‌ വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് കത്തിലൂടെ വിദ്യാർഥിനിയോട് പറഞ്ഞു.

TAGS : ACTOR VIJAY
SUMMARY : Vijay met the Governor and submitted a petition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *