വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

വഖഫ്; ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വഖഫ് ഭൂമി ഏറ്റെടുക്കൽ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണിത്.

ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഖഫ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് വെളിച്ചത്തു വരാതിരിക്കാന്‍ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ അന്‍വര്‍ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നല്‍കാന്‍ ശ്രമം നടത്തിയെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

എന്നാൽ വിജയേന്ദ്രയെ വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷം മണിപ്പാടി സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ബിജെപി ദേശീയ അധ്യക്ഷനെയും വിവരമറിയിക്കുകയും ചെയ്തിരുന്നതായും സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം സിദ്ധരാമയ്യ തെളിയിക്കണമെന്നും വിജയേന്ദ്ര പ്രതികരിച്ചു.

 

TAGS: KARNATAKA | SIDDARAMIAH
SUMMARY: BJP leader offered Rs 150 crore to former Minority Commission Chairman, CM Siddaramaiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *