സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി വിന്‍സി

കൊച്ചി: ലഹരി ഉപയോഗിച്ച്‌ അപമര്യാദയായി പെരുമാറിയതിന് നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു.

നടിയില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ ശേഖരിക്കും. കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസ് എടുക്കാന്‍ പോലീസും ശ്രമം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥര്‍ വിന്‍സിയുമായി സംസാരിക്കുമെന്നാണ് സൂചന. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട നടനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് താരസംഘടന അമ്മ വ്യക്തമാക്കി.

വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല പറഞ്ഞു. പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കുമ്പോൾ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി.

TAGS : VINCEY ALOYSIUS
SUMMARY : Drug use on movie sets; Vincy files complaint against Shine Tom Chacko

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *