വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും ഔദ്യോഗികമായി പാർട്ടി അംഗത്വമെടുത്തത്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി വിനേഷ് ഫോഗട്ട്‌ റെയില്‍വേയിലെ ജോലി രാജിവെച്ചു. ജോലിയില്‍ നിന്ന് രാജിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്.

ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റെയില്‍വേയിലെ ജോലി ഞാന്‍ രാജിവയ്ക്കുകയാണ്. തന്‍റെ രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നാണ് ജോലി രാജിവെച്ചുകൊണ്ടുള്ള കുറിപ്പില്‍ വിനേഷ് പറഞ്ഞത്.

സെപ്റ്റംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമെന്നാണ് ഇരുവരുടെയും അംഗത്വത്തെ കുറിച്ച്‌ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്.

TAGS : VINESH PHOGAT | BAJRANG | CONGRESS
SUMMARY : Vinesh Phogat and Bajrang Punia accepted Congress membership

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *