വിനേഷ് ഫോഗട്ട് ജുലാനയില്‍ സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിനേഷ് ഫോഗട്ട് ജുലാനയില്‍ സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഹരിയാന തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. നേരത്തെ ഫോഗട്ട് ജുലാനയില്‍ നിന്ന് ജനവിധി തേടുമെന്ന സൂചനകള്‍ ഹരിയാനയുടെ ചുമതലയുള്ള എഐസിസി നേതാവ് ദീപക് ബാബരിയ നല്‍കിയിരുന്നു.

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാരാരും ജനവിധി തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഎപിയുമായുള്ള സഖ്യകാര്യത്തില്‍ നിലവില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അവരുമായി കൂടിക്കാഴ്‌ച നടത്തും. എല്ലാ രാഷ്‌ട്രീയ കക്ഷികളും അവരുടെ താത്പര്യങ്ങള്‍ അറിയിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തിനും ശ്രമിക്കുന്നു. സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. കാര്യങ്ങള്‍ പരിഗണിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിനേഷ് ഫോഗട്ടും ബജ്റംഗ്‌ പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഏറെ കരുത്ത് പകരുന്നുണ്ട്. കെ.സി. വേണുഗോപാലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം.

TAGS: NATIONAL | VINESH PHOGAT
SUMMARY: After Congress Entry, Vinesh Phogat To Fight From Haryana’s Julana

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *