ഒളിമ്പിക്സിൽ വിനേഷ് ഫോഗാട്ടിന് കാത്തിരിപ്പ്; അപ്പീലില്‍ വിധി പ്രസ്താവിക്കുന്നത് നീട്ടി

ഒളിമ്പിക്സിൽ വിനേഷ് ഫോഗാട്ടിന് കാത്തിരിപ്പ്; അപ്പീലില്‍ വിധി പ്രസ്താവിക്കുന്നത് നീട്ടി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ അപ്പീലില്‍ വിധി നീട്ടിവച്ചു ലോക കായിക തര്‍ക്ക പരിഹാര കോടതി. വിധി ഓഗസ്റ്റ് 11ന്  പറയുമെന്ന് കോടതി അറിയിച്ചു. ഫൈനലിനു മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് അയോഗ്യ ആക്കപ്പെട്ടത്. വിനേഷിന് വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 9:30-ന് മുമ്പായി ഈ വിഷയത്തില്‍ വിധി പ്രസ്താവിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അപ്പീലിന്മേല്‍ വാദം പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പ്രസ്താവം നീട്ടിവയ്ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു.

TAGS: OLYMPICS | VINESH PHOGAT
SUMMARY: Paris Olympics 2024, CAS decision on Vinesh deferred to August 11

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *