വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ബെംഗളൂരു: വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം. സംഭവത്തിൽ ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു. വിരാജ്പേട്ട് മലേതിരുക് ഹിൽസിൽ ചൊവ്വാഴ്ചയാണ് കാട്ടുതീ പടർന്നുപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ മുനിസിപ്പൽ കൗൺസിലിനെയും പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

നിരവധി സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇല്ലാതായതെന്ന് മുനിസിപ്പൽ പ്രസിഡന്റ് ദെച്ചമ്മ കലപ്പ പറഞ്ഞു. തീപ്പിടുത്തതിന്റെ യഥാർത്ഥ കാരണം വ്യക്തമാല്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

TAGS: KARNATAKA | FIRE
SUMMARY: Virajpet hills catches fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *