പ്രതീക്ഷിക്കാതെയുണ്ടായ അപകടം; ചിന്നസ്വാമി ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി

പ്രതീക്ഷിക്കാതെയുണ്ടായ അപകടം; ചിന്നസ്വാമി ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി

ബെംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി. ഒരിക്കലും ഇതരത്തിലൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല. വേദിക്ക് പുറത്ത് എന്ത് സംഭവിക്കുന്നു എന്നത് മനസിലായിരുന്നില്ല. ഇതാണ് ആഘോഷങ്ങൾ തുടരാൻ കാരണമായത്. അപകടവിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും താരം പ്രതികരിച്ചു. സാഹചര്യം അറിഞ്ഞയുടനെ, ഞങ്ങൾ ഞങ്ങളുടെ പരിപാടിയിൽ ഉടനടി നിർത്തുകയും പ്രാദേശിക ഭരണകൂടത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച്ച ഉച്ചയോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നു ഗേറ്റുകളിലാണ് അപകടമുണ്ടായത്. കബ്ബണ്‍ പാര്‍ക്ക് ഭാഗത്തെ ഒന്‍പതാം ഗേറ്റിലും മൂന്ന്, 21 നമ്പര്‍ ഗേറ്റിലും തിരക്കുണ്ടായിരുന്നു. അപകടത്തിന് ശേഷവും സ്റ്റേഡിയത്തില്‍ ആഘോഷം തുടര്‍ന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അപകടത്തില്‍ ആര്‍സിബി ടീം മാനേജ്മെന്‍റ് അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നുവെന്നും മാനേജ്മെന്‍റ് അറിയിച്ചു. അതേസമയം അപകടത്തിന് ശേഷം അടച്ച ബെംഗളൂരു മെട്രോ സ്റ്റേഷനുകൾ തുറന്നു. കബ്ബണ്‍ പാർക്ക്‌, എംജി റോഡ്, വിധാന സൗധ സ്റ്റേഷനുകൾ ആണ് തുറന്നത്.

TAGS: RCB | ACCIDENT | BENGALURU
SUMMARY: Virat kohli condoles on chinnaswamy accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *