വെര്‍ച്വ‌ല്‍ അറസ്റ്റ് തട്ടിപ്പ്; നടി മാലാ പാര്‍വതിക്കു നേരെ തട്ടിപ്പുശ്രമം

വെര്‍ച്വ‌ല്‍ അറസ്റ്റ് തട്ടിപ്പ്; നടി മാലാ പാര്‍വതിക്കു നേരെ തട്ടിപ്പുശ്രമം

കൊച്ചി: നടി മാലാ പാർവതിയെ കുടുക്കാൻ ശ്രമിച്ച്‌ തട്ടിപ്പ് സംഘം. കൊറിയർ തടഞ്ഞുവച്ചെന്ന് പറഞ്ഞായിരുന്നു സംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വല്‍ അറസ്റ്റിലാക്കി. വ്യാജ ഐഡി കാർഡ് അടക്കം നല്‍കി മുംബൈ പോലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് വിളി വന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് അടക്കം കൈമാറി. എന്നാല്‍ പെട്ടെന്ന് തന്നെ ബുദ്ധിപരമായി പ്രവർത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഐഡി കാര്‍ഡില്‍ അശോക സ്തംഭം കാണാത്തത് മാലാ പാർവതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. മധുരയില്‍ ഷൂട്ടിങ്ങിനിടയില്‍ രാവിലെ 10 മണിയോടെയാണ് ഫോണ്‍കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്.

മുമ്പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എം.ഡി.എം.എ. തുടങ്ങിയവയായിരുന്നു പാക്കേജില്‍ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്.

മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐ.ഡി. കാർഡ് അടക്കം അവർ അയച്ചു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു. അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല’- മാലാ പാര്‍വതി പറഞ്ഞു.

TAGS : VIRTUAL ARREST | MALA PARVATHI
SUMMARY : Virtual Arrest Fraud; Fraud attempt on actress Mala Parvathy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *