വിസ തട്ടിപ്പ് കേസ്; യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ

വിസ തട്ടിപ്പ് കേസ്; യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ

ന്യൂ‍ഡൽഹി: യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. 2020ലെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് 28-ാം തീയതി ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഫിൻലൻഡിൽ വിസ നൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയുടെ കയ്യിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് സനലിനെതിരെയുള്ള പരാതി. മനുഷ്യാവകാശ സംരക്ഷണ യോഗത്തില്‍ പങ്കെടുക്കാനാണ് സനല്‍ പോളണ്ടില്‍ എത്തിയത്. സനലിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായാണ് സൂചന.

2012-ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്‍ലഡിലേക്ക് പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്‍ലന്‍ഡില്‍ തന്നെ തുടരുകയായിരുന്നു.
<BR>
TAGS : VISA FRAUD | SANAL IDAMARUK
SUMMARY B: Visa fraud case; Rationalist leader Sanal Idamaruk arrested in Poland

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *