വിഷു ബമ്പർ;12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

വിഷു ബമ്പർ;12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ വിറ്റ V C 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ഭാഗ്യശാലി ആരാണെന്ന് തിരയുകയാണ് മലയാളികൾ. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

300 രൂപയായിരുന്നു ടിക്കറ്റ് വില. ബുധനാഴ്ച രാവിലെ 11.30വരെ വിൽപന നടന്നു. ഇതുവരെ ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിൻ്റെ ഖജനാവിലേക്ക് എത്തിയത് 125 കോടി രൂപയെന്നാണ് വിവരം.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *