വിഷു യാത്രാത്തിരക്ക്; കൂടുതല്‍ സര്‍വീസുകളുമായി കർണാടക ആർടിസി

വിഷു യാത്രാത്തിരക്ക്; കൂടുതല്‍ സര്‍വീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: വിഷുവിനോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി.

യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള ഏപ്രിൽ 11-ന് 34 സര്‍വീസുകള്‍ അനുവദിച്ചിട്ടുള്ളത്. 10-ന് മൂന്നുബസുകളും 12-ന് എട്ട് ബസുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ പല ബസുകളിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്ക് 10 ബസും കോഴിക്കോട്ടേക്ക് ഒൻപത് ബസും എറണാകുളത്തേക്ക് എട്ടു ബസും അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://ksrtc.in/
<br>
TAGS : KSRTC | VISHU SPECIAL
SUMMARY : Vishu rush ; Karnataka RTC with more services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *