ലാൽബാഗിൽ സന്ദർശക ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി 

ലാൽബാഗിൽ സന്ദർശക ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി 

ബെംഗളൂരു : ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ഉദ്യാനത്തിൽ (ബൊട്ടാണിക്കൽ ഗാർഡൻ) സന്ദർശകര്‍ക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. 12 വയസ്സിനുമുകളിലുള്ളവരുടെ ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ആറു മുതൽ 12 വയസ്സുവരെയുള്ളവരുടേത് പത്ത് രൂപയിൽനിന്ന് 20 രൂപയായുമാണ് വർധിപ്പിച്ചത്. ഉദ്യാന നടത്തിപ്പില്‍ ചെലവ് വർധിച്ചെന്നു പറഞ്ഞാണ് സംസ്ഥാന ഹോർട്ടികൾച്ചറൽ വകുപ്പ് ടിക്കറ്റ് നിരക്ക് കൂട്ടിയത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായി ഇവിടെ നടന്നുവരുന്ന പുഷ്പ പ്രദർശനം കാണാൻ ലക്ഷക്കണക്കിന് സന്ദർശകർ എത്താറുണ്ട്.
<BR>
TAGS : LALBAGH
SUMMARY : Visitor ticket price hiked in Lalbagh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *