മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷൻ ട്രാക്കിലേക്കാണ് വിദ്യാർഥികൾ വീണത്. കൈയിൽ ഗൈഡ് വടിയുണ്ടായിരുന്നതിനാൽ പ്ലാറ്റ്ഫോം തറയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ട്രാക്കിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. എസ്. യോഗേഷ് (22), എം ഭുവൻ (18), രവികുമാർ (20) എന്നിവരാണ് ട്രാക്കിലേക്ക് വീണത്.

ജയനഗർ സ്റ്റേഷനിൽ നിന്ന് അത്തിഗുപ്പെയിലേക്കുള്ള ട്രെയിൻ കയറാൻ നിക്കവേയാണ് സംഭവം. വിജയ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് ഭുവൻ. ഡോ.റെഡ്ഡീസ് ഫൗണ്ടേഷനിൽ കമ്പ്യൂട്ടർ കോഴ്‌സ് വിദ്യാർഥിയാണ് യോഗേഷ്. രവികുമാർ സെൻ്റ് പോൾസ് കോളജിലെ അവസാന വർഷ ബിബിഎ വിദ്യാർഥിയാണ്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മെട്രോ സർവീസ് തടസപ്പെട്ടു. പിന്നീട് വൈകീട്ടോടെയാണ് സർവീസ് പുനസ്ഥാപിച്ചത്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru: Two visually challenged students fall on Metro tracks, escape unhurt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *