വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗ് മെയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗ് മെയ് രണ്ടിന്; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗ് മെയ് രണ്ടിന് നടക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ പൂര്‍ത്തിയായതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഉദ്ഘാനത്തിന് ശേഷം നാടിന് സമര്‍പ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു.

കഴിഞ്ഞ ഡിസംബര്‍ മാസം തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്കു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മദര്‍ഷിപ്പുകളടക്കം നിരവധി കൂറ്റന്‍ ചരക്കുകപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. എങ്കിലും ഔദ്യോഗിക സമര്‍പ്പണത്തിനായി കാത്തിരിക്കുകയായിരുന്നു. പൂര്‍ണമായും ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ്ങ് തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി വി എന്‍ വാസവന്‍, വ്യവസായ മന്ത്രി പി രാജീവ്, ഡോ.ശശി തരൂര്‍ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

TAGS : VIZHINJAM PORT
SUMMARY : Vizhinjam Port commissioning on May 2; Prime Minister to dedicate it to the nation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *