പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയെന്ന് വി കെ പ്രകാശ്; മുൻകൂർ ജാമ്യം തേടി കോടതിയിൽ

പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയെന്ന് വി കെ പ്രകാശ്; മുൻകൂർ ജാമ്യം തേടി കോടതിയിൽ

കൊച്ചി: തനിക്കെതിരായ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പീഡന പരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും

മുമ്പൊരു നിർമാതാവ് ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 2022ല്‍ പാലാരിവട്ടം പോലീസില്‍ ഇവര്‍ക്കെതിരെ ഹണിട്രാപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരി വാട്സ്ആപ് വഴി തനിക്ക് അർധനഗ്ന ചിത്രങ്ങൾ അടക്കം അയച്ചിട്ടുണ്ട്. ഇവയടക്കം ഉള്ളവയുടെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഡി.ജി.പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹര്‍ജിയിൽ വിശദീകരിക്കുന്നു.

രണ്ടുവർഷം മുമ്പ് കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വി കെ പ്രകാശിനെതിരെ യുവകഥാകാരി പരാതി നല്‍കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ സംവിധായകന്‍ 10,000 രൂപ അയച്ചുതന്നുവെന്നുമാണ് നടിയുടെ പരാതി.
<br>
TAGS : SEXUAL HARASSMENT | V K PRAKASH | BAIL APPLICATION
SUMMARY : VK Prakash said that the rapist is the suspect in the honeytrap case; In court seeking anticipatory bail

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *