ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ആഗോളനിക്ഷേപക സംഗമം; സംസ്ഥാനത്ത് 1400 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി വോൾവോ

ബെംഗളൂരു: ആഗോളനിക്ഷേപക സംഗമത്തിന്റെ ഭാഗമായി സ്വീഡൻ ആസ്ഥാനമായുള്ള ബസ്, ട്രക്ക് നിർമ്മാതാക്കളായ വോൾവോ ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപം നടത്താനൊരുങ്ങുന്നു. ഹോസ്‌കോട്ടിലുള്ള തങ്ങളുടെ നിർമ്മാണ പ്ലാന്റ് വികസിപ്പിക്കുമെന്നും 1,400 കോടിയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു. 2,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് കമ്പനിയുടെ പ്രഖ്യാപനം.

ഇത് സംബന്ധിച്ച് ഇൻവെസ്റ്റ് കർണാടക-2025 ഉച്ചകോടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെൽവകുമാറും വോൾവോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ കമൽ ബാലിയും കരാറിൽ ഒപ്പുവച്ചു. നിലവിൽ രാജ്യത്തെ ഉയർന്ന നിലവാരമുള്ള ബസുകളുടെ നിർമാതാക്കളാണ് വോൾവോ. പീനിയ, ഹോസ്‌കോട്ട്, പിതാംപുർ എന്നിവിടങ്ങളിൽ കമ്പനിക്ക് നിർമ്മാണ യൂണിറ്റുകളുണ്ടെന്ന് വോൾവോ സിഇഒ മാർട്ടിൻ ലണ്ട്‌സ്റ്റെഡ് പറഞ്ഞു. ഇവിടെ പ്രതിവർഷം 3,000 ബസുകളും ട്രക്കുകളും നിർമ്മിക്കുന്നുമുണ്ട്. ഹോസ്‌കോട്ട് പ്ലാന്റിന്റെ വിപുലീകരണത്തോടെ, കമ്പനിക്ക് പ്രതിവർഷം 20,000 ബസുകളും ട്രക്കുകളും നിർമ്മിക്കാൻ കഴിയും.

TAGS: KARNATAKA
SUMMARY: Volvo to invest 1400 cr in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *