നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു; അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും ബഹുദൂരം മുന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു; അരുണാചലില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും ബഹുദൂരം മുന്നില്‍

സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമിൽ പ്രധാന മത്സരം. വോട്ടെണ്ണൽ പുരോഗമിക്കവേ അരുണാചലിൽ ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അരുണാചലില്‍ ബിജെപിയും സിക്കിമില്‍ ഭരണകക്ഷിയായ എസ്.കെ.എമ്മും ബഹുദൂരം മുന്നിലാണ്. അരുണാചലിൽ 60 അംഗ നിയമസഭയിലേക്ക് പത്ത് സീറ്റുകളിൽ എതിരില്ലാതെ നേരത്തെ സ്ഥാനാർഥികൾ വിജയിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സിക്കിമിൽ 32 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചിരുന്നത്.

2019ൽ അരുണാചലിൽ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്) മുൻ ഫുട്‌ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സിക്കിമിലെ പ്രമുഖ സ്ഥാനാർഥികൾ. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിച്ചിരുന്നു.

TAGS: POLITICS, ELECTION
KEYWORDS: vote counting started for sikkim arunachal pradesh elections

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *