പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്: ആദ്യഘട്ടത്തിൽ തീരുമാനമായില്ല

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്: ആദ്യഘട്ടത്തിൽ തീരുമാനമായില്ല

റോം: കത്തോലിക്ക സഭയ്ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. അതോടെ തിരഞ്ഞെടുപ്പ് പൂർത്തിയായില്ലെന്നതിന്റെ സൂചനയായി ചാപ്പലിലെ ചിമ്മിനിയിൽനിന്നു കറുത്തപുക ഉയർന്നു. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു. വ്യാഴാഴ്ച മുതല്‍ വോട്ടെടുപ്പ് തുടരും.

5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളിൽനിന്നുമുള്ള  80 വയസ്സിന് താഴെ പ്രായമുള്ള 133 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. വത്തിക്കാൻ മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണ് കോൺക്ലേവിന്‍റെ അധ്യക്ഷൻ‍. യൂറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാര്‍ ഉള്ളത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.

പ്രതിദിനം നാല് തവണ വരെയാണ് വോട്ടെടുപ്പ് നടക്കുക. പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദിനാള്‍മാര്‍ സ്വന്തം തെരഞ്ഞെടുക്കുന്നവരുടെ പേരുകള്‍ ബൈബിളില്‍ സത്യപ്രതിജ്ഞ ചെയ്തശേഷമാണ് ബാലറ്റില്‍ രേഖപ്പെടുത്തുന്നത്. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ രണ്ടാം ദിവസം അവസാന റൗണ്ടില്‍ തിരഞ്ഞെടുത്തിരുന്നു.

കോണ്‍ക്ലേവിന്റെ ഘട്ടം ഘട്ടമായ നടപടികള്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാനപ്പെട്ട പങ്കാണ്. വോട്ടെണ്ണല്‍, ബാലറ്റ് ശേഖരണം, കൃത്യത പരിശോധന തുടങ്ങി മൂന്ന് വിഭാഗങ്ങളിലായി ഒന്‍പത് കര്‍ദിനാള്‍മാരെ അദ്ദേഹം നിയോഗിച്ചു. അതിനോടൊപ്പം സിസ്റ്റെയ്ന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലായിരിക്കും.

പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ കര്‍ദിനാള്‍മാര്‍ക്ക് പുറമെ മറ്റാര്‍ക്കും പ്രവേശനമുണ്ടാകില്ല. ലോകത്തിന്റെ ദൃശ്യവും ആത്മീയവുമായ കണ്ണായി മാറിയിരിക്കുന്ന വത്തിക്കാന്‍ ഇനി ഏതാഴ്ചയും പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്യാനാകും.
<BR>
TAGS : VATICAN |  NEW POP
SUMMARY : Voting to elect new pope: No decision in first round

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *