വൈറ്റില ആര്‍മി ഫ്ലാറ്റ് ബലക്ഷയം; ടവർ എയ്ക്ക് പ്രശ്നമില്ലാതെ മറ്റ് ടവറുകൾ പൊളിക്കാമെന്ന് കളക്ടർ

വൈറ്റില ആര്‍മി ഫ്ലാറ്റ് ബലക്ഷയം; ടവർ എയ്ക്ക് പ്രശ്നമില്ലാതെ മറ്റ് ടവറുകൾ പൊളിക്കാമെന്ന് കളക്ടർ

കൊച്ചി: പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍കുഞ്ച് ഫ്‌ളാറ്റ് സമുച്ചയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കുമെന്ന് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു, എത്രയും വേഗം നടപടികൾ നടപടികൾ പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു.

വൈറ്റിലയ്ക്ക് സമീപം സില്‍വര്‍ സാന്റ് ഐലന്റിലെ ‘ചന്ദര്‍ കുഞ്ച്’ എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടത്. മൂന്ന് ടവറുകളിലായി ആകെ 264 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി 2018-ലാണ് ഈ ഫ്ളാറ്റ് നിര്‍മിച്ചത്. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഫ്ലാറ്റ് സമുച്ഛയത്തിലെ ബി,സി ടവറുകൾ പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഫ്ളാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതിൽ ജനറൽ ബോഡി യോഗം വിളിച്ച് ഫ്ലാറ്റ് ഉടമകളുടെ സംഘടന. ഈ മാസം 23ന് യോഗം കൂടിയ ശേഷം ഫ്ലാറ്റ് പൊളിക്കലിൽ നിലപാട് വ്യക്തമാക്കും. വാടക, പുതിയ ഫ്ലാറ്റിന്റെ ചെലവ് തുടങ്ങിയ ആശങ്കകൾ യോഗത്തിൽ ചർച്ചചെയ്ത് കലക്ടറെ അറിയിക്കാനാണ് തീരുമാനം.
<br>
TAGS : FLAT DEMOLITION | KOCHI
SUMMARY : Vytila ​​Army Flat; Collector said Tower A can demolish other towers without any problem

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *