ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനം; ലഷ്‌കർ ഇ തൊയ്ബ ഭീകരൻ പിടിയിൽ

ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനം; ലഷ്‌കർ ഇ തൊയ്ബ ഭീകരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ അംഗം സൽമാൻ റഹ്മാൻ ഖാൻ പിടിയിൽ. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ഇയാളെ വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പ്രത്യേക സുരക്ഷ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി.

നിരോധിത ഭീകര സംഘടനയായ ലഷ്കർ- ഇ-തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്ന തടിയന്റവിട നസീറിന്റെ അടുത്ത കൂട്ടാളിയാണ് സൽമാൻ. പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന ഭീകരവാദ ഗൂഢാലോചന കേസിൽ നസീറിനൊപ്പം ഇയാളും ഉൾപ്പെട്ടിരുന്നു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടാണ് സൽമാൻ ബെംഗളൂരു ജയിലിൽ എത്തുന്നത്. അവിടെ വെച്ചാണ് തടിയന്റെവിട നസീറിനെ പരിചയപ്പെടുന്നത്.

തുടർന്ന് ജയിൽ കേന്ദ്രീകരിച്ച് നടന്ന് സ്ഫോടന ​ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായി. കോടതിയിൽ ഹാജരാക്കുമ്പോൾ രക്ഷപ്പെടാനുള്ള പദ്ധതിയും ഇരുവരും ആസൂത്രണം ചെയ്തിരുന്നു. റുവാണ്ട ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (ആർഐബി), ഇൻ്റർപോൾ, നാഷണൽ സെൻട്രൽ ബ്യൂറോ (എൻസിബി) എന്നിവയുടെ സഹകരണത്തോടെ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ വച്ചാണ് സൽമാനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാക്കൾക്ക് സ്‌ഫോടക വസ്തുകൾ എത്തിച്ചതിൽ സൽമാന്റെ പങ്ക് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

TAGS: BENGALURU | ARREST
SUMMARY: LeT member ‘involved in terror activities in Bengaluru’ extradited from Africa

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *