വഖഫ് ബോര്‍ഡ് ക്രമക്കേട്; എഎപി എംഎല്‍എയെ ഇ ഡി അറസ്റ്റ് ചെയ്തു

വഖഫ് ബോര്‍ഡ് ക്രമക്കേട്; എഎപി എംഎല്‍എയെ ഇ ഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. പത്തോളം തവണ നോട്ടീസ് അയച്ചിരുന്നതായും അമാനത്തുള്ള ഹാജരായില്ലെന്നും ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കെ അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.

നേരത്തെ, ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കേസില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2022 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു.

അതേ സമയം ഇ ഡി 2 വര്‍ഷമായി തന്നെ പീഡിപ്പിക്കുകയാണെന്നും തെറ്റായ ആരോപണങ്ങളുടെ പേരില്‍. എഎപി പാര്‍ട്ടിയെയാകെ ഇവര്‍ ബുദ്ധിമുട്ടിക്കുന്നുവെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുകയാണു ലക്ഷ്യം. ജനങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം. ജോലികളെല്ലാം നിറവേറ്റും. ഞങ്ങള്‍ പേടിക്കില്ല, ആശങ്ക വേണ്ടെന്നും അമാനത്തുല്ല ഖാന്‍ എക്‌സില്‍ പറഞ്ഞു.
<BR>
TAGS : AMANATULLAH KHAN | ENFORCEMENT DIRECTORATE
SUMMARY : Waqf Board Irregularity; AAP MLA arrested by ED

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *