വഖഫ് ഹർജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി

വഖഫ് ഹർജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി

ന്യൂഡൽഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികള്‍ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീംകോടതി വഖ്ഫ് സ്വത്തുക്കളില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയം നല്‍കിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. രാജ്യത്തെ വഖ്ഫ് ഭൂമി സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പെരുപ്പിച്ച കണക്കാണുള്ളതെന്ന് ആരോപിച്ച്‌ മുസ്‌ലിം സംഘടനകള്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇസ്‌ലാമിക ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച്‌ പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്ന് മുസ്ലിം സംഘടനകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ആവശ്യം.

TAGS : WAQF
SUMMARY : Waqf petitions in new bench; consideration postponed to 15th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *