വാര്‍ഡ് പുനര്‍ വിഭജനം: ഹൈക്കോടതി ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയില്‍

വാര്‍ഡ് പുനര്‍ വിഭജനം: ഹൈക്കോടതി ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയില്‍

ഡൽഹി: തദ്ദേശസ്വയംഭരണ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂർ, മട്ടന്നൂർ എന്നിവയുള്‍പ്പെടെയുള്ള നഗരസഭകളിലെ ലീഗ്-കോൺഗ്രസ് കമ്മിറ്റികളാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കാസറഗോഡ് പടന്ന, പാലക്കാട് തെങ്കര ഗ്രാമ പഞ്ചായത്തുകളിലെ യുഡിഎഫ് കമ്മിറ്റികളും അപ്പീൽ നൽകിയിട്ടുണ്ട്.

ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. 2011 സെൻസസ് പ്രകാരം 2015ൽ വിഭജനം പൂർത്തിയാക്കിയതാണെന്ന കാര്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണക്കിലെടുത്തില്ലെന്നും പഴയ സെൻസസിൻ്റെ അടിസ്ഥാനത്തിൽ വിഭജനം നടത്തുന്നത് ഭരണഘടന അനുഛേദം 243 സിയുടെ ലംഘനമാണെന്നും അപ്പീലിൽ പറയുന്നു. ഹർജിക്കാർക്കായി അഭിഭാഷകർ ഉസ്മാൻ ജി ഖാൻ, അബ്ദുൽ നസീഹ് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
<BR>
TAGS : WARD DIVISION
SUMMARY : Ward redivision: League and Congress move Supreme Court against High Court order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *