ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നല്‍കി. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച്‌ സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സൈബർ ഭീഷണികളില്‍ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കള്‍ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിർദ്ദേശം.

സുരക്ഷാ വീഴ്ചകളെക്കുറിച്ച്‌ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പ് നല്‍കി. ക്രോമിലെ ചില ന്യൂനതകള്‍ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനും, വിവരങ്ങള്‍ മാറ്റാനും, ബ്രൗസർ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കർമാരെ അനുവദിക്കും.

സിസ്റ്റത്തില്‍ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്കിനുള്ള സാധ്യതയാണ് ക്രോം യൂസര്‍മാര്‍ക്കുള്ള ഒരു വെല്ലുവിളി. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിർത്തുകയോ ചെയ്യുന്നു. പാച്ച്‌ ചെയ്തില്ലെങ്കില്‍, ഈ കേടുപാടുകള്‍ ഡാറ്റാ ലംഘനങ്ങള്‍, സ്വകാര്യതാ അപകടസാധ്യതകള്‍, സിസ്റ്റം തടസങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം.

TAGS : LATEST NEWS
SUMMARY : Warning to Google Chrome users

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *