കുടിവെള്ളത്തിൽ മലിനജലം കലർന്നതായി പരാതി; അപാർട്ട്മെന്റിലെ 500ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം

കുടിവെള്ളത്തിൽ മലിനജലം കലർന്നതായി പരാതി; അപാർട്ട്മെന്റിലെ 500ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ അപ്പാർട്ട്മെൻ്റിലെ 500ഓളം താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. 262 കുടുംബങ്ങളിലെ അഞ്ഞൂറോളം പേർക്കാണ് ഛർദ്ദി, പനി, വയറുവേദന എന്നിവ അനുഭവപ്പെട്ടത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്. കനകപുര റോഡിലെ കഗ്ഗലിപുര ബ്രിഗേഡ് മെഡോ പ്ലൂമെറിയ അപ്പാർട്ട്മെൻ്റില താമസക്കാർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. മലിനജലം കലർന്ന വെള്ളം കുടിച്ചതാണ് കാരണമെന്ന് താമസക്കാർ ആരോപിച്ചു. അപാർട്ട്മെന്റ് ഉടമകൾക്കെതിരെ താമസക്കാർ ബിബിഎംപിയിലും പരാതി നൽകി.

പൈപ്പ് മുഖേനെ എത്തുന്ന വെള്ളമല്ല, കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണ് അപ്പാർട്ട് മെൻ്റിൽ ഉപയോഗിക്കുന്നതെന്നതെന്ന് താമസക്കാർ പറഞ്ഞു. പരിശോധനയുടെ ഭാഗമായി കുടിവെള്ള ടാങ്കുകളിൽ അധികൃതർ പരിശോധന നടത്തി. ആറ് ടാങ്കുകളിൽ അഞ്ചെണ്ണത്തിലെയും വെള്ളം സുരക്ഷിതമാണെന്നാണ് സർക്കാർ ലാബ് തയാറാക്കിയ റിപ്പോർട്ടിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. മോശം വെള്ളം വിതരണം ചെയ്തതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.

TAGS: BENGALURU | WATER CONTAMINATION
SUMMARY: Water contamination suspected, over 500 falls ill in apartment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *