തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം ഭാഗികമായി തടസപ്പെടും. അരുവിക്കര പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് ജലവിതരണം മുടങ്ങുക. പൈപ്പ് പൊട്ടലും അറ്റകുറ്റപണികളും മൂലം കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത ദുരിതത്തിലാണ് നഗരവാസികൾ. ഏതാണ്ട് 101 സ്ഥലങ്ങളിൽ ഇന്ന് കുടിവെള്ളം മുട്ടുമെന്നാണ് വാട്ട‌‍ർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ കടുത്ത പ്രതിഷേധത്തിലാണ് നഗരവാസികൾ

അരുവിക്കരയിലെയും വെള്ളയമ്പലത്തെയും ജല ശുചീകരണ പ്ലാന്‍റിലെ അറ്റകുറ്റപണികൾ, വിവിധയിടങ്ങളിലെ പൈപ് പൊട്ടൽ, സ്മാർട്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൈപ്പ് മാറ്റൽ എന്നിങ്ങനെ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞാണ് കുടിവെള്ളം മുടങ്ങുന്നത്..നാഗർ കോവിൽ റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പൈപ്പ് പണികൾക്കായി 6 ദിവസം വെള്ളം മുടങ്ങിയത് വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. പണി പൂർത്തിയായ ഭാഗത്ത് വീണ്ടും പൈപ്പ് ചോരുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
<br>
TAGS :  WATER SUPPLY  | THIRUVANATHAPURAM
SUMMARY : Water supply will be disrupted in Thiruvananthapuram city today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *