വയനാട് ദുരന്തം; ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

വയനാട് ദുരന്തം; ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമുഖത്ത് ലോക്സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ദുരന്ത ഭൂയിലെത്തി. ചൂരല്‍ മലയിലാണ് രാഹുലും പ്രിയങ്കയും ആദ്യം സന്ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കുമൊപ്പം കെ സി വേണുഗോപാലും വി ഡി സതീശനും ഉണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല. ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS : WAYANAD LANDSLIDE | RAHUL GANDHI | PRIYANKA GANDHI
SUMMARY : Wayanad Tragedy; Rahul Gandhi and Priyanka Gandhi visited Chural Mala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *