വയനാട് ഉപതിരഞ്ഞെടുപ്പ്; നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർഥികൾ

വയനാട് ഉപതിരഞ്ഞെടുപ്പ്; നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർഥികൾ

വയനാട്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് മണ്ഡലത്തില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും നേടാനാവാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട നേടിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നാം സ്ഥാനവും, എൽഡിഎഫ് സത്യൻ മൊകേരി രണ്ടാം സ്ഥാനവും, ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനവും നേടി.

നോട്ട 5076 വോട്ടുകൾ സ്വന്തമാക്കിയപ്പോള്‍ 2000 വോട്ട് പോലും മറ്റ് സ്ഥാനാര്‍ഥികൾക്ക് തികക്കാനായില്ല. സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 1321 വോട്ട്, ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി) 1196 വോട്ട്, ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്) 1170 വോട്ട്, സോൻ സിംഗ് യാദവ് (സ്വതന്ത്രൻ) 1067 വോട്ട്, രുക്മിണി (സ്വതന്ത്രൻ) 917 വോട്ട്, ആർ രാജൻ (സ്വതന്ത്രൻ) 517 വോട്ട്, ദുഗ്ഗിരാള നാഗേശ്വര റാവു (ദേശീയ ജന സേന പാർട്ടി) 373 വോട്ട്, ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു കോൾ പാർട്ടി) 306 വോട്ട്, എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 270 വോട്ട്, ഡിആർ കെ പത്മരാജൻ (സ്വതന്ത്രൻ) 242 വോട്ട്, എ നൂർ മുഹമ്മദ് (സ്വതന്ത്രൻ) 210 വോട്ട്, ഇസ്മയിൽ സാബി ഉള്ളാ (സ്വതന്ത്രൻ) 196 വോട്ട് എന്നിങ്ങനെയാണ്  മറ്റു സ്ഥാനാര്‍ഥികളുടെ വോട്ട് നില.
<BR>
TAGS : WAYANAD | BYPOLL RESULT
SUMMARY : Wayanad by-election; 13 candidates did not even get the votes they got for Nota

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *