ഉരുള്‍പൊട്ടല്‍ ദുരന്തം: വയനാട് ഉപതിരഞ്ഞെടുപ്പ് ഉടനില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ഉരുള്‍പൊട്ടല്‍ ദുരന്തം: വയനാട് ഉപതിരഞ്ഞെടുപ്പ് ഉടനില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

സാഹചര്യം പരിശോധിച്ച്‌ ഒന്നിച്ച്‌ ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച്‌ ആലോചിക്കും. കലാവസ്ഥയടക്കമുള്ള ഘടകങ്ങള്‍ മാനദണ്ഡമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയുമാണ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

TAGS : WAYANAD LANDSLIDE | BY ELECTION | ELECTION COMMISSION
SUMMARY : Landslide disaster: Wayanad by-election not imminent, says Chief Election Commissioner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *