വയനാട് ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വയനാട് ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വയനാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കല്‍പ്പറ്റയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ബഹുജന പ്രകടനത്തോടെയാണ് ജില്ലാ കളക്‌ട്രേറ്റിലേക്ക് മൊകേരി എത്തിയത്. രണ്ടാം ഘട്ട പ്രചാരണ ആവേശം പ്രതിഫലിപ്പിച്ചായിരുന്നു സത്യന്‍ മൊകേരിയുടെ പത്രികാ സമര്‍പ്പണം.

നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ നടക്കുന്ന ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ജില്ലാ വരനാധികാരി കളക്ടര്‍ ആര്‍ മേഘശ്രീക്ക് മുമ്പാകെ പത്രിക നല്‍കി. ഒപ്പം എല്‍ ഡി എഫ് സംസ്ഥാന കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, പി സന്തോഷ് കുമാര്‍ എം പി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

TAGS : WAYANAD | BY ELECTION
SUMMARY : Wayanad by-election: LDF candidate Sathyan Mokeri has submitted nomination papers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *