വയനാട്, ചേലക്കര വോട്ടെടുപ്പ് സമയം അവസാനിച്ചു; വയനാട്ടിൽ പോളിംഗ് ശതമാനത്തിൽ ഇടിവ്

വയനാട്, ചേലക്കര വോട്ടെടുപ്പ് സമയം അവസാനിച്ചു; വയനാട്ടിൽ പോളിംഗ് ശതമാനത്തിൽ ഇടിവ്

ചേലക്കര/വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിംഗ് നടന്നപ്പോൾ വയനാട്ടിൽ കുത്തനെ കുറഞ്ഞു. വൈകിട്ട് 6.40വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച്  വയനാട്ടിൽ 64.53ശതമാനമാണ് പോളിംഗ്.  കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ 72.51 ശതമാനമാണ് പോളിംഗ്. 1,54,535 പേർ വോട്ട്‌ ചെയ്‌തു. സ്‌ത്രീകളാണ്‌ കൂടുതലും വോട്ട്‌ ചെയ്‌തത്‌, 82,540. പുരുഷന്മാർ 71,994 പേരാണ്‌. ഒരു ട്രാൻസ്‌ജെൻഡറും വോട്ട്‌ ചെയ്‌തു.

വയനാട്ടിൽ ഗ്രാമപ്രദേശങ്ങളിൽ രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരപ്രദേശങ്ങളിൽ തിരക്ക് കുറവായിരുന്നു. സ്ഥാനാർത്ഥികളായ പ്രിയങ്കഗാന്ധി,​ സത്യൻ മൊകേരി,​ നവ്യ ഹരിദാസ് എന്നിവർ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി. ചേലക്കരയിൽ യു.ആർ. പ്രദീപ്,​ കെ. ബാലകൃഷ്ണൻ,​ രമ്യ ഹരിദാസ് എന്നിവരും ബൂത്ത് സന്ദർശനം നടത്തി. കൽപ്പാത്തി രഥോത്സവം പരിഗണിച്ച് മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്.
<br>
TAGS : BY ELECTION
SUMMARY : Wayanad, Chelakara polling time is over

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *