വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ

വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാൻ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നല്‍കുക. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് ഈ സഹായം.

ദുരന്തത്തില്‍ മാതാപിതാക്കളില്‍ 2 പേരെയും നഷ്ടപ്പെട്ട 7 കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപയും അനുവദിക്കും. 18 വയസ്സ് വരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലായിരിക്കും തുക കൈമാറുക. ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച്‌ പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകര്‍ത്താവിന് എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ 26.56 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

TAGS : WAYANAD LANDSLIDE
SUMMARY : Wayanad disaster: Rs 10 lakh for children who lost their parents

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *