ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി സുവർണ കർണാടക കേരളസമാജം പ്രവർത്തകരും. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, മെൽവിൻ മൈക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്തമുഖത്ത് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനുശേഷം വീടുകള്‍ നഷ്ടപെട്ടവര്‍ക്ക് നിര്‍മിച്ചുനല്‍കുന്നതടക്കമുള്ള പുനരധിവാസ പദ്ധതികൾ സംഘടന ആലോചിക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് രാജൻ ജേക്കബ് അറിയിച്ചു.
<br>
TAGS : SKKS | WAYANAD LANDSLIDE

Posted inASSOCIATION NEWS
