വയനാട് എഞ്ചിനീയറിംഗ് കോളേജ് അലുമിനി വാർഷികദിനാഘോഷം 22 ന്

വയനാട് എഞ്ചിനീയറിംഗ് കോളേജ് അലുമിനി വാർഷികദിനാഘോഷം 22 ന്

ബെംഗളൂരു: വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ബെംഗളൂരു ചാപ്റ്ററിന്റെ വാര്‍ഷിക ദിന ആഘോഷം ജൂണ്‍ 22 ന് ഇന്ദിരാനഗര്‍ ഇസിഎ മിനി ഹാളില്‍ നടക്കും. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍എ ഹാരിസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള സമാജം ജനറല്‍ സെക്രട്ടറിയും ലോക കേരളസഭ പ്രതിനിധിയുമായ റജികുമാര്‍, വയനാട് എഞ്ചിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷബീര്‍ കെ പി, കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ബെംഗളൂരു ടെക്‌നിക്കല്‍ സെക്രട്ടറി ബെറ്റാ ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ടീം ഹാപ്പി സോള്‍സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9590719394
<br>
TAGS : MALAYALI ORGANIZATION | ALUMNI MEET
SUMMARY : Wayanad Engineering College Alumni Anniversary Day Celebration on 22

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *