വയനാട് കാട്ടുതീ പടരുന്നു; കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു

വയനാട് കാട്ടുതീ പടരുന്നു; കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു

വയനാട്: പിലാക്കാവ് കമ്പമലയില്‍ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അടുത്ത മലകളിലേക്ക് തീ വ്യാപിച്ചു. പുല്‍മേടിനാണ് തീപിടിച്ചത്. തീ അതിവേഗം താഴേയ്ക്ക് പടരുകയാണ്. താഴെ ഭാഗത്തായി താമസിക്കുന്ന പ്രദേശവാസികള്‍ ആശങ്കയിലാണ്.

അഞ്ചോളം കുടുംബങ്ങളാണ് മലയുടെ കീഴ്ഭാഗത്ത് താമസിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കനത്ത ചൂടായതിനാല്‍ തീയണയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തീ വളരെ വേഗത്തില്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ്.

TAGS : WAYANAD
SUMMARY : Wayanad forest fire spreads; part of Kambamala burnt down

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *