കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് മരിച്ചത്. എരുമക്കൊല്ലിയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. കാട്ടാന ശല്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും. ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
<br>
TAGS : ELEPHANT ATTACK | WAYANAD
SUMMARY : Wayanad Katana attacks again; A native of Poolakoli met a tragic end

Posted inKERALA LATEST NEWS
