വയനാട് ഉരുൾപ്പൊട്ടൽ; മരണം11 ആയി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വയനാട് ഉരുൾപ്പൊട്ടൽ; മരണം11 ആയി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 11 ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.

ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയർലിഫ്റ്റിം​ഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ‌ രക്ഷാപ്രവർത്തനത്തിനായി ഉപയോ​ഗിക്കുമെന്ന് മന്ത്രി കെ രാജൻ‌ പറഞ്ഞു.

<BR>
TAGS : WAYANAD | LAND SLIDE
SUMMARY : Wayanad land slide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *