വയനാട് ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി

വയനാട് ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊർജ്ജിതമാക്കാൻ 200 അംഗ സൈനിക സംഘം വെള്ളാർമലയില്‍ എത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് വിഭാഗമാണ് എത്തിയത്.

കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർ അടങ്ങുന്ന സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടില്‍ എത്തിയിട്ടുണ്ടെന്ന് ഡിഫൻസ് പിആർഒ അതുല്‍ പിള്ള അറിയിച്ചു. കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സാഹചര്യം വിലയിരുത്തി രക്ഷാദൗത്യം തുടരാനാണ് തീരുമാനം. ഇതിനിടെ ചൂരല്‍മലയില്‍ നിന്നും 300 പേരെ രക്ഷാപ്രവർത്തകർ രക്ഷപെടുത്തി. 73 പേരെ മേപ്പാടി വിംസ് മെഡിക്കൻസില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ മിലിട്ടറി മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയട്ടുണ്ട്. വെള്ളാർ മല മദ്രസക്ക് സമീപം 3 മൃതദേഹം കിട്ടിയതോടെ മരണം 63 ആയി.

TAGS : WAYANAD LANDSLIPE | ARMY | RESCUE
SUMMARY : Wayanad Landslide; Army came to rescue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *