പത്തു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം: സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ മന്ത്രി റിയാസ്

പത്തു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം: സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ മന്ത്രി റിയാസ്

വയനാട്: മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം നടത്തിയ സൈനികരില്‍ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റില്‍ യാത്രയയപ്പ് നല്‍കി. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ അംഗങ്ങള്‍ പോകുന്നതില്‍ വേദനയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മുണ്ടക്കൈയിലെ ദുരന്തബാധിതരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. വാടക വീടുകളുടെ ലിസ്റ്റ് നാളെ ലഭ്യമാവും. ഒഴിഞ്ഞ് കിടക്കുന്ന വീടും ഫ്ലാറ്റുകളും സ്വകാര്യ വ്യക്തികള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍ നടക്കും. ആർക്കും വന്ന് തിരച്ചില്‍ നടത്താമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സണ്‍റൈസ് വാലിയിലെ ഇന്നത്തെ തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥ കാരണം വൈകിയാണ് തിരച്ചില്‍ തുടങ്ങിയത്. ദുരന്തത്തില്‍ 413 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

TAGS : WAYANAD LANDSLIDE | ARMY
SUMMARY : The rescue mission lasted for ten days: Minister Riaz saluted the army

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *