വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ ‘അമ്മ’

വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ ‘അമ്മ’

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് വൈറലായി മാറിയിരുന്നു. വയനാട്ടില്‍ വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പായിരുന്നുവത്. ഇടുക്കി സ്വദേശികളായ സജിൻ പാറേക്കരയാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

ഇപ്പോഴിതാ ആവശ്യക്കാരുണ്ടെന്ന വിളി വന്നതിന് പിന്നാലെ മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയിൽ കൈയടിക്കുകയാണ്.

ദുരന്തം മാതാപിതാക്കളെ കവർന്ന് നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി എന്ന വിവരമാണ് ഭാവനയെ ഈ പ്രവർത്തി ചെയ്യാനായി പ്രേരിപ്പിച്ചത്. പിന്നാലെ താനിതിന് സന്നദ്ധയാണെന്ന് ഭാവന സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. താൻ രണ്ടു കുട്ടികളുടെ അമ്മയാണെന്നും, അമ്മയില്ലാതായാലുള്ള കുഞ്ഞുങ്ങളുടെ അവസ്ഥ തനിക്കറിയാം. അതുകൊണ്ടാണ് താനിതിന് തയ്യാറായതെന്നും ഭാവന പ്രതികരിച്ചു.

ദുരന്തത്തില്‍ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാല്‍ നല്‍കാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു. ‘ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോള്‍ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. നാലു വയസ്സും, നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന.

TAGS : IDUKKI NEWS | WAYANAD LANDSLIDE | MOTHER
SUMMARY : Idukki’s ‘mother’ ready to breastfeed babies in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *