വയനാടിനെ ചേര്‍ത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നല്‍കി ചിരഞ്ജീവിയും രാംചരണും

വയനാടിനെ ചേര്‍ത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നല്‍കി ചിരഞ്ജീവിയും രാംചരണും

വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം കൈമാറിയത്. എക്സിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലുണ്ടായ ദാരുണമായ സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും ദുരിതബാധിതരെ സഹായിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു. ഇത്രയും പ്രയാസമേറിയ സാഹചര്യത്തില്‍ ദുരിതബാധിതരായ ആളുകള്‍ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകാണ്.

പ്രകൃതിയുടെ രോഷം കാരണം നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. എന്റെ ഹൃദയം നീറുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു. വയനാടിന്റെ പുനരുദ്ധാരണത്തിനായി അല്ലു അർജുനും സംഭാവന നല്‍കിയിരുന്നു.

TAGS : WAYANAD LANDSLIDE | CHIRANJEEVI | RAMCHARAN
SUMMARY : Wayanad landslide; Chiranjeevi and Ramcharan donated Rs.1 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *